Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

ഉദയം

(കവിത)

നിഖില സമീര്‍

പകലുദിക്കുമ്പോള്‍
പലതാണ് കാഴ്ചകള്‍
ആകാശ പറവയും
ആഴി മത്സ്യങ്ങളും
ഒരിക്കലും ഒന്നിക്കാന്‍
വഴിയില്ലാത്ത
ആത്മസ്‌നേഹിതര്‍!

എന്നാല്‍ ഹൃദയ ചിന്തകള്‍
എത്തി നിന്നത് നിന്നിലല്ലോ!
ആകാശപ്പറവക്കും
ആഴിമത്സ്യക്കുഞ്ഞിനും
അറിഞ്ഞു ജീവശ്വാസവും
വിശാലതയും ഏകുന്നോനേ…
വിസ്മയങ്ങളിലെ
മഹാ വിസ്മയമേ…
നിന്റെ വിധികളെല്ലാം
നിധികളല്ലോ
നീ അസ്തമിക്കില്ലൊരിക്കലും
നിന്‍ നിറവിന്‍ പ്രതീക്ഷയല്ലോ…

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top