
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ (പുനരാവര്‍ത്തനം 2020) മൂന്നാം ഘട്ട പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫാഇസുല്‍ ഖുര്‍ആന്‍, മാഹിറുല്‍ ഖുര്‍ആന്‍, അഹ്‌ലുല്‍ ഖുര്‍ആന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു പരീക്ഷ.
അബ്ദുല്ലത്തീഫ് പി. കെ (കരിപ്പൂര്‍), ഷെറിന്‍ യൂസഫ് (വയനാട്), സുലൈഖ പി. (കൊട്ടപ്പുറം), സീനത്ത് ഇബ്രാഹിം (കാസര്‍കോട്) എന്നിവര്‍ ഫാഇസുല്‍ ഖുര്‍ആന്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി. അന്‍വര്‍ സാദത്ത് (അല്‍കോബാര്‍,സൗദി), റഫീയ ഉമ്മര്‍ (റിയാദ,സൗദി), ഹസീന എ.വി, ഖദീജ ഹസ്സന്‍, നെയ്മ ഇബ്രാഹിം, സക്കീന സി. ബി, ഉമൈറ സി. എം (കേരളം) എന്നിവരും ഉയര്‍ന്ന സ്ഥാനം നേടി.

ഫസീഹ ടി. പി (മലപ്പുറം), മാഹിറുല്‍ ഖുര്‍ആന്‍ വിഭാഗത്തിലും ഷിഫ പി. (കൊട്ടപ്പുറം) അഹ്ലുല്‍ ഖുര്‍ആന്‍ വിഭാഗത്തിലും ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കി.

പരീക്ഷാഫലം www.learnthequran.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിശദാംശങ്ങള്‍ അറിയാം. നവംബര്‍ 13ന് നടന്ന അന്താരാഷ്ട്ര ഓണ്‍ലൈന്‍ മത്സര പരീക്ഷയില്‍ ആയിരക്കണക്കിന് പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, ജി.സി.സി, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍ ഉള്‍പ്പെടെ ലോകത്തിന്‍െ വിവിധ പ്രദേശങ്ങളിലുള്ള മലയാളികള്‍ പരീക്ഷയില്‍ പങ്കെടുത്തു.

ഖദീജ ടി. സി, ഇന്‍സാഫ് (കേരളം) എന്നിവര്‍ മാഹിറുല്‍ ഖുര്‍ആനിലും അഹമ്മദ് ഹിഷാം (കേരളം) ഹസീന ബക്കര്‍ (സൗദി) എന്നിവര്‍ അഹ്ലുല്‍ ഖുര്‍ആനിലും ഉന്നത വിജയം നേടി.
വിജയികളെ ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍ര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ അഭിനന്ദനം അറിയിച്ചു. റാങ്ക് ജേതാക്കള്‍ക്കും ഉന്നതമാര്‍ക്ക് നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും 2021ല്‍ നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ സമ്മാനിക്കും. ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പഠന ക്ലാസുകള്‍ ആരംഭിച്ചുതായും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
