അല്‍ ഖോബാര്‍: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രത്യേക പ്രൊമോഷന്‍ കാമ്പയിന്‍ ആരംഭിച്ചു. ജുബൈല്‍, അല്‍ ഖോബാര്‍ ശാഖകളില്‍ ‘ടോക് ഓഫ് ദി ടൗണ്‍’ എന്ന പേരിലാണ് പ്രൊമോഷന്‍. ഡിസംബര്‍ 2 മുതല്‍ 14 വരെയാണ് കാമ്പയിന്‍. അവിശ്വസനീയ വിലക്കിഴിവാണ് പ്രൊമോഷന്‍ കാമ്പയിന്റെ പ്രത്യേകത. ഏറ്റവും മികച്ച വിലക്ക് വിപണിയിലെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുളളത്.
150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 12 ജനപ്രിയ ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഒരു കിലോഗ്രാം അമേരിക്കന്‍ ബദാം 22.95നും ഇരുപത് ഇഞ്ച് ട്രോളി ബാഗ് 49 ലിയാലിനും ലഭിക്കും. ആര്‍ഡിഎല്‍ ഹാന്‍ഡ് ബോഡി ലോഷന്‍, നിവിയ ഫെയ്‌സ് ക്രിം, ടൈഡ് ഡിറ്റര്‍ജന്റ് പൗഡര്‍ എന്നീ ഉത്പ്പന്നങ്ങള്‍ 50 ശതമാനത്തിലധികം വിലക്കുറവിലും ലഭ്യമാക്കും.

സൗന്ദര്യവര്‍ധക വസ്തുക്കള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഫുട്‌വെയര്‍, ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍, ശീതകാല പ്രതിരോധ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ക്ലീനിംഗ് മെറ്റീരീയലുകള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും വിലക്കിഴിവ് ബാധകമാണ്. പ്രമുഖ ബ്രാന്റുകളുടെ ഉത്പ്പന്നങ്ങളും വിലക്കിഴിവില്‍ ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ ഡിപ്പാര്‍ട്‌മെന്റിലും നിരവധി ഉത്പ്പന്നങ്ങളുടെ വില ഒന്‍പത് എന്ന അക്കത്തില്‍ അവസാനിക്കുന്ന വിധം ക്രമീകരിച്ചിട്ടുണ്ട്. ഇത് ഏറ്റവും കുറഞ്ഞ വിലക്ക് ഉല്‍പ്പന്നങ്ങള്‍ കരസ്ഥമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
