Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കൊവിഡ് പ്രതിരോധം ശക്തം; സമ്പൂര്‍ണ കൊവിഡ് മുക്തി ലക്ഷ്യം

റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൗദി അറേബ്യ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ രാജ്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാണ്. കൊവിഡ് വൈറസ് നിയന്ത്രണ വിധേയമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലമാണ് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ദൃശ്യമാകുന്നത്. പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും മന്ത്രി പറഞ്ഞു.

ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മികച്ച പിന്തുണയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളും സ്വീകരിച്ചു. സമൂഹം നേടിയ അവബോധവും പ്രതിബദ്ധതയും കൊവിഡിനെതിരെയുളള പോരാട്ടത്തിന് സഹായകമായി. ഇതാണ് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. സമ്പൂര്‍ണ കൊവിഡ് മുക്തിയാണ് രാജ്യം ലക്ഷ്യം വെക്കുന്നത്. അതുവരെ ഇപ്പോഴുളള ജാഗ്രതയും പ്രതിബദ്ധതയും തുടരണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top