
റിയാദ്: അനധികൃത വിറക് കച്ചവടക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇത് ലംഘിക്കുന്നവരെ കണ്ടെത്താനാണ് നടപടി തുടങ്ങിയത്. ശീതകാലം ആരംഭിച്ചതോടെ വിറകിന് ആവശ്യക്കാര്‍ ഏറെയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന വിറക് വിപണിയില്‍ ലഭ്യമാണ്. പ്രാദേശിക വിറക് ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിയന്ത്രണമുണ്ട്. എന്നാല്‍ അനധികൃതമായി മരം മുറിക്കുകയും ഉണക്കി സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പരിശോധനയും നടപടിയും തുടങ്ങിയത്.

റിയാദില്‍ 16 ടണ്‍ അനധികൃത വിറക് പരിസ്ഥിതി സുരക്ഷാ സേന പിടിച്ചെടുത്തു. വിത്പ്പനക്ക് സൂക്ഷിച്ച വിറകാണ് പിടികൂടിയത്. 11 സ്വദേശി പൗരന്‍മാരെയും ഒരു പാക് പൗരനെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേനാ വക്താവ് മേജര്‍ റായിദ് അല്‍ മാലികി പറഞ്ഞു. പരിസ്ഥിതി, കൃഷി മന്ത്രാലയവുമായി സഹകരിച്ച് അനധികൃത വിറക് വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
