
റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സമ്പദ് ഘടന പരിപോഷിപ്പിക്കുന്നതിന് അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചു. അഞ്ച് രാജ്യങ്ങളാണ് നിലവില്‍ കൂട്ടായ്മയില്‍ അംഗങ്ങളായി ഉളളത്. ഡിജിറ്റല്‍ സമ്പദ് ഘടനയുടെ നവീകരണവും സഹകരണവും ലക്ഷ്യമാക്കിയാണ് കൂട്ടായ്മ. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, പാകിസ്സ്ഥാന്‍ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുളളതെന്ന് സൗദി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍ സ്വാഹ പറഞ്ഞു.

പുതിയ കാലഘട്ടത്തില്‍ ഡിജിറ്റല്‍ സമ്പദ് ഘടനക്ക് ഏറെ പ്രാധാന്യവും സാധ്യതയുമാണുളളത്. അതുകൊണ്ടുതന്നെ സാമ്പദ് ഘടനയുടെ വളര്‍ച്ചക്കും പരിഷ്‌കരണത്തിനും അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന പേരിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
യുവ സംരംഭകരെ ശാക്തീകരിക്കുന്നതിന് കൂട്ടായ്മ പദ്ധതി തയ്യാറാക്കും. അഞ്ച് വര്‍ഷത്തിനകം ഡിജിറ്റല്‍ എക്കണോമിയുടെ വളര്‍ച്ച ഒരു ട്രില്ല്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അബ്ദുല്ല അല്‍ സ്വാഹ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
