Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

വര്‍ഗീയ വിരുദ്ധ കാംപയിന് തുടക്കം

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വര്‍ഗീയ വിരുദ്ധ കാംപയിന്‍ ആരംഭിച്ചു. ‘ബാബരിയുടെ വീണ്ടെടുപ്പ്; ഇന്ത്യയുടെ വീണ്ടെടുപ്പ്’ എന്ന പ്രമേയത്തിലാണ് കാമ്പയിന്‍. പ്രചാരണ ബ്രോഷര്‍ പ്രകാശനം ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ നിര്‍വഹിച്ചു. സെക്രട്ടറിമാരായ അന്‍സാര്‍ ആലപ്പുഴ, സൈദലവി ചുള്ളിയന്‍ എന്നിവര്‍ പങ്കെടുത്തു.

ഫാസിസ്റ്റു ഭരണ കാലത്തു ഇന്ത്യയില്‍ ബാബരിയുടെ സ്മരണ നിലനിര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണ്. ഗാന്ധി വധവും ബാബരി മസ്ജിദിന്റെ ധ്വംസനവുമാണ് മതേതര ഇന്ത്യ സാക്ഷ്യംവഹിച്ച രണ്ട് ദുരന്തങ്ങള്‍. ഹിന്തുത്വ ഭീകരരാണ് ഇതെല്ലാം ഇന്ത്യയില്‍ നടപ്പിലാക്കിയത്.

ഡിസംബര്‍ 1 മുതല്‍ 31 വരെ നീണ്ടു നില്‍ക്കുന്ന കാംപയിന്റെ ഭാഗമായി പുതുതലമുറയിലേക്ക് ബാബരിയുടെ ഓര്‍മകള്‍ പകര്‍ന്നു നല്‍കും. ഇതിനായി ബാബരി ഓണ്‍ലൈന്‍ ക്വിസ്സ്, ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും.
സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളെ ഉള്‍പ്പെടുത്തി ടേബിള്‍ ടോക്ക്, സെമിനാര്‍, പബ്‌ളിക്ക് പ്രോഗ്രാമുകള്‍, ആന്റി ഫാസിസ്റ്റ് കൂട്ടായ്മകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും. ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6നു രാത്രി 8.30ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നു കാംപയിന്‍ കോര്‍ഡിനേറ്റര്‍ റഹീസ് തിരൂര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top