Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സിപിഎം സെല്‍ ഭരണം അവസാനിപ്പിക്കണം: കെഎംസിസി

റിയാദ്: കോഴിക്കോട് കോര്‍പറേഷനിലെ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ പ്രവാസി കുടുംബങ്ങളില്‍ കെ എം സി സിയുടെ കാമ്പയിന്‍. അഴിമതിയും കെടുകാര്യസ്ഥതയും കേന്ദ്രമാക്കിയ കോഴിക്കോട് നഗരസഭയെ മോചപ്പിക്കാന്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ പ്രചാരണം ആരംഭിച്ചു.
മാലിന്യ സംസ്‌കരണം, കുടിവെള്ള ക്ഷാമം എന്നിവക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നഗര പുരോഗതിക്കു മാസ്റ്റര്‍ പ്ലാനുമില്ല. കൗണ്‍സില്‍ യോഗത്തില്‍ കയ്യൂക്കും ഗുണ്ടാരാജുമാണ് സി പി എം സെല്‍ ഭരണം നടത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

കണ്‍വെന്‍ഷന്‍ നാഷണല്‍ കമ്മിറ്റി സെക്രടറിയേറ്റ് അംഗം എസ് വി അര്‍ശുല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രചാരണ ബ്രോഷറിന്റെ വിതരണോദ്ഘാടനം കൊയതീന്‍ കറുത്തേടത്തിന് നല്‍കി കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ നാസര്‍ മാങ്കാവ് നിര്‍വഹിച്ചു. വി പി അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സിറ്റി കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ടായി എസ് വി ഹനാന്‍ ബിന്‍ ഫൈസലിനെയും ജനറല്‍ സെക്രട്ടറിയായി എം എം റംസിയേയും തെരെഞ്ഞെടുത്തു.

സി പി സൈദു മീഞ്ചന്ത, ഷൗക്കത്ത് പന്നിയങ്കര, എസ് കെ വി അന്‍വര്‍, മുഹമ്മദ് ഷാഹിന്‍ കുറ്റിച്ചിറ, ഷെരീഫ് പയ്യാനക്കല്‍, ഉമ്മര്‍ മീഞ്ചന്ത പ്രസംഗിച്ചു. അസ്‌ലം കിണാശേരി സ്വാഗതവും പി ടി അന്‍സാരി കുറ്റിച്ചിറ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top