Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

അവള്‍ | കവിത | നിഖില


ഒരേനേരമവള്‍
കുഞ്ഞിനെ താരാട്ടും
പാത്രം മോറും
മക്കള്‍ക്കിടയില്‍
ഗൃഹപാഠ സഹായിയാകും
റഫറിയാകും.

ചൂലും കോലുമായ്
വീടാകെ ഓടിനടക്കും
അലക്കുയന്ത്രമാകും
ജോലിയും വീടും
ഒരേ താളത്തില്‍
ഊര്‍ദ്ധനിശ്വാസമുയിര്‍ക്കും!

വീണുകിട്ടുന്ന
ഇടവേളയില്‍ അക്ഷര
കാട്ടില്‍ ആറാടും.

അവനമ്മയും
സുഹൃത്തും
മനത്താങ്ങുമാകും

പ്രണയസ്വപ്നമേറും
കരുത്തും കാവലുമാകും

കൈവന്ന രംഗങ്ങള്‍
വിട്ടുവീഴ്ചയില്ലാതെ
ആടിത്തിമിര്‍ത്ത്
അവസാനമവസാനം
കളി തോറ്റൊടുങ്ങി
ഗോള്‍ മുഖം നോക്കി
നെടുവീര്‍പ്പിടും ,
വെറും നോക്കുകുത്തിയാകും

എല്ലാം
അറിയുമ്പോഴും
കരുത്തുറ്റ പെണ്ണ്
രംഗമറിഞ്ഞു
ജീവിതം ആഘോഷമാക്കും
കരുത്ത്
പകര്‍ന്നും
നുകര്‍ന്നും
പ്രതിസന്ധികളോട്
പടവെട്ടിയും
ഉയര്‍ന്ന ശിരസോടെ
ജീവിതം ജീവസുറ്റതാക്കും

അവളെ തന്നെ
നിറയെ പ്രണയിച്ചു
പ്രണയിച്ചു
സ്വപ്നങ്ങള്‍ക്ക്
ചിറകേകി
സ്‌നേഹവിഹായുസ്സില്‍
പറന്നുയരും !

അവളോളം
സ്‌നേഹത്തുരുത്താകാന്‍
മനോഹരമാം
കവിതയാകാന്‍
മറ്റാര്‍ക്കാണ് കഴിയുക !

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top