Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

റിയാദില്‍ 24 മണിക്കൂര്‍ വാക്‌സിന്‍ കേന്ദ്രം

റിയാദില്‍ 24 മണിക്കൂര്‍ വാക്‌സിന്‍ വിതരണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ സ്വീകരിക്കാന്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ സെന്ററാണ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വിഹതി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ വിതരണം. ദിവസം, സമയം, വാക്‌സിനേഷനന്‍ കേന്ദ്രം എന്നിവ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരമാവധി വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ 13 പ്രവിശ്യകളിലായി 500 ലധികം വാക്‌സിനേഷനന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിനന്‍ വിതരണം ചെയ്യുന്നത്. ഇതുവരെ 26 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ ദിവസവം 1.25 ലക്ഷം ഡോസായി വര്‍ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്റെ സുരക്ഷയും ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. ദേശീയ കാമ്പയിന്‍ വഴി കുറഞ്ഞ കാലയളവില്‍ പരമാവധി ആളുകളില്‍ കുത്തിവെയ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top