Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങളില്ല

റിയാദ്: സൗദി അറേബ്യയില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടല്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. 24 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. ഇതില്‍ ആര്‍ക്കും രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു.

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ നിരന്തരം നിരുക്ഷിക്കുന്നുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തിലെ വിദഗ്ദരുമായി ഏകോപനം നടത്തി പാര്‍ശ്വ ഫലങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മെഡിസിന്‍ റഗുലേറ്ററി അതോറിറ്റി നല്‍കുന്ന വിവരങ്ങളും പഠന വിധേയമാക്കുന്നുണ്ട്. വാക്‌സിന്റെ സുരക്ഷയും പാര്‍ശ്വ ഫലങ്ങളും സംബന്ധിച്ചുളള വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കും. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും അതോറിറ്റി അറിയിച്ചു.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ദേശീയ ജാഗ്രതാ കേന്ദ്രത്തില്‍ അറിയിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. സൗദി അറേബ്യയില്‍ ആസ്ട്രാ സെനെക്ക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവെച്ചതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top