Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

റോസ് കൃഷി സജീവമാക്കി ത്വായിഫിലെ കര്‍ഷകര്‍

മിദിലാജ് വലിയന്നൂര്‍


റിയാദ്: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ റോസ് കൃഷി വീണ്ടും സജീവമാക്കി സൗദി അറേബ്യയിലെ കര്‍ഷകര്‍. റോസ് വാട്ടറും സുഗന്ധദ്രവ്യങ്ങളും ഉള്‍പ്പെടെ നിരവധി മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് അസംസ്‌കൃത വസ്തുവാണ് റോസ് പുഷ്പങ്ങള്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ റോസ് കൃഷിയുളളത് ത്വായിഫിലാണ്. ഇവിടെ വര്‍ഷം 32 കോടി പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 25 കോടിയും ചുവന്ന റോസാ പുഷ്പങ്ങളാണ്. ത്വായിഫിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ബെല്‍ജയത്തില്‍ പരിശീലനം നല്‍കിയിരുന്നു. അവരുടെ നേതൃത്വത്തിലാണ് കൃഷിയും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും തയ്യാറാക്കുന്നത്.

റോസ് ഓയില്‍, റോസ് വാട്ടര്‍ എന്നിവക്ക് പുറമെ, റോസ് സിറപ്, ഹെര്‍ബല്‍ ടീ, ക്രീം, സോപ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി വിപണിയിലെത്തുന്നത്. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര രംഗത്തും ത്വായിഫിലെ റോസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് റോസ് കര്‍ഷകര്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും തിരിച്ചടിയായിത്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ ആഭ്യന്തര വിപണി ഉണര്‍ന്നു. ഇതോടെ വീണ്ടും റോസ് വ്യവസായം സജീവമാവുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top