
റിയാദ്: കേളി കലാസാംസ്‌കാരിക വേദി എഴുപത്തിയഞ്ചാമത് യുണിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയില്‍ രൂപീകരിച്ചു. മലാസ് ഏരിയയിലെ ആറാമത് യുണിറ്റാണ് മജ്മ. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാര്‍ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു.

കേളി ജോ. ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ സംഘടനാ വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്തും, കേളി ജോയിന്റ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യനും മറുപടി പറഞ്ഞു. ഡോ. പ്രവീണ്‍ ആമുഖ പ്രസംഗം നടത്തി.

മലാസ് ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി പാനലും, മലാസ് മുഖ്യ രക്ഷധികാരി ഉമ്മര്‍ വട്ടപ്പറമ്പില്‍ ഭാരവാഹി പട്ടികയും അവതരിപ്പിച്ചു. പ്രജീഷ് പുഷ്പന്‍ പ്രസിഡന്റ്, നസീം സെക്രട്ടറി, രതീഷ് ട്രഷറര്‍ തുടങ്ങിയവരെ ഭാരവാഹികളാക്കി 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു. മലാസ് രക്ഷധികാരി അംഗങ്ങളായ മുഹമ്മദ് അഷ്‌റഫ്, റിയാസ്, മുകുന്ദന്‍, നാസര്‍, ഏരിയ കമ്മിറ്റി അംഗം അഷ്‌റഫ് പൊന്നാനി എന്നിവര്‍ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മലാസ് ഏരിയ ട്രഷറര്‍ സജിത് സ്വാഗതവും നിയുക്ത യൂണിറ്റ് സെക്രട്ടറി നസീം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
