
റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ‘കൊവിഡ് വാക്‌സിനും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഇന്‍ഫോഡമിക് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം പ്രതിനിധി സുലൈമാന്‍ അല്‍ റുമൈഖാന്‍ ഉദ്ഘാടനം ചെയ്തു.
മഹാമാരിയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് രാജ്യത്ത് താമസിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്ന് സുലൈമാന്‍ അല്‍ റുമൈഖാന്‍ പറഞ്ഞു. ബോധവത്കരണ പരിപാടികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ് വിഷയമവതരിപ്പിച്ചു. സൗദിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രസന്റേഷനും അവതരിപ്പിച്ചു. പ്രസിഡന്റ് ഒളമതില്‍ മുഹമദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. പരിപാടികള്‍ക്ക് ഹുസൈന്‍ അലി കടലുണ്ടി, ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍ പാലൂര്‍, ബഷീര്‍ മിസ്ബാഹി, ഇബ്രാഹീം കരീം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
