
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുളള ഇന്ത്യന്‍ ബസുമതി അരിക്ക് ക്ഷാമം നേരിടില്ലെന്ന് ഉത്്പ്പാദകര്‍ ഉറപ്പുനല്‍കിയതായി സൗദി ചേംബേഴ്‌സ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെട്ട വരള്‍ച്ച കാര്‍ഷിക വിളകളുടെ ഉത്പ്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണം.

ഇന്ത്യയിലെ കര്‍ഷകരും കയറ്റുമതിക്കാരും സൗദി അറേബ്യ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലെ അരി ഇറക്കുമതിക്കാര്‍ക്ക് അരിയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ ഫുഡ് സപ്ലൈ ആന്റ് കാറ്ററിംഗ് പ്രസിഡന്റ് അബ്ദുല്ല ബല്‍ശറഫ് പറഞ്ഞു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ചയും മഴയു ൈലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. ഇത് അരി ഉള്‍പ്പെടെ കാര്‍ഷികോല്‍പന്നങ്ങളുടെ വിളവെടുപ്പിനെ ബാധിച്ചു. അതേസമയം, ബസുമതി അരി കൃഷി ചെയ്യുഞ പ്രദേശങ്ങളെ വരള്‍ച കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഉല്‍പാദനത്തില്‍ കുറവില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആവശ്യമായ അരിയുടെ സംഭരണം ഉറപ്പുവരുത്തും. അതുകൊണ്ടുതന്നെ വില ഉയരില്ലെന്നും അബ്ദുല്ല അല്‍ ശറഫ് വ്യക്തമാക്കി.
യൂറോപ്യന്‍ രാജ്യങ്ങള്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് ഇന്ത്യ അരി കയറ്റി അയക്കുന്നുണ്ട്. കൂടുതല്‍ ഓര്‍ഡര്‍ ഈ രാജ്യങ്ങളില്‍ നിന്നില്ലാത്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആവശ്യത്തിന് അരി ലഭിക്കും. സൗദിയില്‍ എട്ടു ലക്ഷം ടണ്‍ അരി സ്‌റ്റോക്കുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






