റിയാദ്: സൗദി ദേശീയ വിമാന കമ്പനി സൗദിയ നിരക്കിളവ് പ്രഖ്യാപിച്ചു. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് 40 ശതമാനം വരെയാണ് ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നത്. ആഗസ്ത് 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും.
സെപ്തംബര്‍ 23ന് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ഇതിനു പുറമെ സൗദി ടൂറിസം അതോറിറ്റിയുടെ വേനല്‍കാല വിനോദ പരിപാടികളും അടുത്ത മാസങ്ങളില്‍ നടക്കും.
പൈതൃക നഗരമായ അല്‍ഉലയില്‍ വിപുലമായ വിനോദ, സാംസ്‌കാരിക സംഗമങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് അരങ്ങേറുന്ന വിവിധ പരിപാടികളില്‍ ലോക രാജ്യങ്ങളില്‍ നിന്നുളളവരെ ആകര്‍ഷിക്കാനാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.