Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സൗദിയില്‍ ടോള്‍ ഏര്‍പ്പെടുത്തില്ല; വ്യാജ വാര്‍ത്തക്കെതിരെ നടപടി

റിയാദ്: സൗദി അറേബ്യയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയം. രാജ്യത്തെ ഒരു റോഡിലും ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അടുത്ത വര്‍ഷം രാജ്യത്തെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ ചുവടുപിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരചച്ചു. ഗതാഗത മന്ത്ര,ാലയം ഉന്നത ഉദ്യോഗസ്ഥരുടെ പേരിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയം വക്താവ് അറിയിച്ചു.

മൂന്ന് വര്‍ഷം മുമ്പും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. റോഡ് നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവക്ക് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ടോള്‍ ഏര്‍പ്പെടുത്തുമെന്നാണ് വാര്‍ത്ത പ്രചരിച്ചത്. സൗദിയില്‍ 2.21 ലക്ഷം റോഡുകളാണുളളത്. വിവിധ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന നിരവധി ഹൈവേകളുടെ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ പാടുള്ളൂവെന്നും ഗതഗാത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top