Sauditimesonline

r
മമ്പാട് സ്വദേശി റിയാദില്‍ മരിച്ചു

പണത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്: ആരോഗ്യ മന്ത്രാലയം

റിയാദ്: പണം അടക്കാത്തതിന്റെ പേരില്‍ ചികിത്സക്കെത്തുന്നവരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അത്യാഹിത വിഭാഗങ്ങളിലെത്തുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തെ സ്വകാര്യ ആതുരാലയങ്ങള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക കുടിശ്ശിക വരുത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുത്. മൃതദേഹങ്ങള്‍ പിടിച്ചുവെക്കാനും പാടില്ല. ചികിത്സക്കു ശേഷം പണം അടക്കാത്തതിന്റെ പേരില്‍ രോഗികള്‍, നവജാത ശിശുക്കള്‍ എന്നിവരെ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുക, അവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ തടഞ്ഞീവെക്കുക എന്നിവ നിയമ ലംഘനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അപകടങ്ങളില്‍പെട്ട് ഗുരുതരാവസ്ഥയില്‍ അടിയന്തിര ചികിത്സതേടി എത്തുന്നവര്‍ക്ക് പണം അടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക കുടിശ്ശിക നേടുന്നതിന് നിയമപരമായ മാര്‍ഗങ്ങളാണ് സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കേണ്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മരണം അടുത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. അല്ലെങ്കില്‍ മേഖലാ ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top