
ദമ്മാം: മൊയ്തു പടിയത്ത് അനുസ്മരണം ഒരുക്കി സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍. മലയാള സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ മൊയ്തു പടിയത്ത് അനുസ്മരണ സമ്മേളനത്തില്‍ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകനും സമാജം പ്രസിഡന്റുമായ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.

നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു മൊയ്തു പടിയത്ത്. യാഥാര്‍ത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ലളിത ഭാഷയുടെ ഉടമയായിരുന്നു. മുസ്ലീം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം പോരാടി. ഉമ്മ, യത്തീം, കുട്ടിക്കുപ്പായം, തുടങ്ങിയവ തന്റെ ശ്രദ്ധേയ രചനകളാണ്. അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കും ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ വിമര്‍ശനങ്ങളും താക്കീതുകളുമായിരുന്നു രചനകളില്‍ നിറഞ്ഞത്. ഇതെല്ലാം യാഥാസ്ഥിതിക സമൂഹത്തിലും സമുദായത്തിലും ഉയര്‍ത്തിയ പ്രകമ്പനങ്ങള്‍ ചെറുതല്ലെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു. ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ പോയ എഴുത്ത് ക്കാരനായിരുന്നു പടിയത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരായ അല്‍മുന ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ പാലക്കോത്ത്, അഷ്‌റഫ് ആലുവ, ഷാജി മതിലകം, ഗായത്രി ബിജു എന്നിവര്‍ പ്രസംഗിച്ചു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍ നായര്‍, ഫെബിനാ നജ്മുസ്!മാന്‍, ലീന ഉണ്ണികൃഷ്ണന്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. അമിതാ ബഷീര്‍ അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






