Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

നോട്ടുകെട്ടുമായി വീമ്പു പറച്ചില്‍; വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയില്‍

മക്ക: നോട്ട് കെട്ടുകള്‍ക്ക് മുമ്പിലിരുന്ന് സൗദി റിയാല്‍ എണ്ണി വീമ്പ് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറവിടം അറിയാത്ത ലക്ഷക്കണക്കിന് റിയാലിന്റെ നോട്ട് കെട്ടുകളുമായാണ് പാക് പൗരനായ യുവാവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ വീഡിയോ അപ്‌ലോഡ് ചെയ്ത ഐപി അഡ്രസ് കണ്ടെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ സൃഹൃത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണമാണ് വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top