
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ സിംഹത്തെ റോഡരുകില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി സുരക്ഷാ സേന സിംഹത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. വന്യജീവികളെ വളര്‍ത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും 30 മില്യണ്‍ റിയാല്‍ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. സിംഹത്തെ റോഡില്‍ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഏതാനും മാസം മുമ്പ് സ്വദേശി സിംഹത്തെ റോഡില്‍ പിടിവലി നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിതാവിനൊപ്പം കാറിലാണ് ബാലിക സിംഹത്തെ കൊണ്ടുവന്നത്. വളര്‍ത്ത് മൃഗങ്ങളെ പോലെ കഴുത്ത് കയറില്‍ ബന്ധിപ്പിച്ച സിംഹത്തെ പിന്നീട് പരിസ്ഥിതി സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. അടുത്തിടെ സിംഹത്തിന്റെ ആക്രമണത്തില്‍ സൗദി യുവാവ് കൊല്ലപ്പെട്ടിരുന്നു. സിംഹത്തെ കുളിപ്പിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിലായിരുന്നു മരണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.