Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകം: പ്രൊഫ. ജയശ്രീ

തബൂക്ക്: കുട്ടികള്‍ മറ്റൊരു മാതാവിനെയോ പിതാവിനെയോ സ്വന്തം മാതാപിതാക്കളുമായി താരതമ്യം ചെയ്യില്ലന്നു പ്രിന്‍സ് ഫഹദ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജയശ്രീ ഹരീഷ്. എന്നാല്‍ ചില മാതാപിതാക്കള്‍ സ്വന്തം മക്കളെ താരതമ്യം ചെയ്യുന്ന പ്രവണത അഭിലഷണീയമല്ല. കുട്ടിശളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു. കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച ലേഡീസ് മീറ്റ് അപ് പരിപാടിയില്‍ ‘കുട്ടികളുടെ മനഃശാസ്ത്രം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.

മദീന റോഡ് വിഎല്‍എസ് അറീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നസ്മ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജയശ്രീ ഹരീഷിനു കെഎംസിസി ഭാരവാഹികള്‍ ഉപഹാരം സമ്മാനിച്ചു. മുഹ്‌സിന സരിഷ്, മിര്‍ഫാ തസ്‌നി, സുമയ്യ ഇസ്മായില്‍, ഫഫ്മിദ ഫസല്‍, റഹീന യാസര്‍, റിഷാന റഷാദ്, നിദ അലി, ഷമി സഫീര്‍, ബാനു ബാദുഷ, ഇഷ നാസി, സാജിറ അലി, തസ്‌നി യാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷിഫ്‌ന സാബിഖ് സ്വാഗതംവും നെഫ്‌ലാ നിസാം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top