Sauditimesonline

riyadh tallkies
ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: ഐ.സി.എഫ്

റിയാദ്: വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) നാഷനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് നിരക്കില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും ഇളവ് അനുവദിച്ച് നീതിയുക്തമായ ഫീസ് നയം നടപ്പാക്കണം. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നല്‍കിയ നിവേദനത്തില്‍ ഐസിഎഫ് ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് വിദേശനാണ്യ വരുമാനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുന്ന പ്രവാസികളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണം. ഇന്ത്യയിലെ നിരക്കുകളേക്കാള്‍ പല മടങ്ങ് അധിക തുകയാണ് പാസ്‌പോര്‍ട്ട് സേവനത്തിന് വിദേശത്ത് ഈടാക്കുന്നതെമന്ന് ഐ.സി.എഫ് ചൂണ്ടിക്കാട്ടി.

36 പേജ് പാസ്‌പോര്‍ട്ടിന് ഇന്ത്യയില്‍ ഏകദേശം 2,500 രൂപയെങ്കില്‍ വിദേശത്തെ ഇന്ത്യന്‍ മിഷനുകളില്‍ ഈടാക്കുന്നത് 13,500 രൂപയിലധികമാണ്. 60 പേജ് പാസ്‌പോര്‍ട്ടിന് ഏകദേശം 3,500 രൂപ ഫീസുള്ള സ്ഥാനത്ത് വിദേശത്ത് നല്‍കേണ്ടത് 18,000 രൂപ വരും. ഇന്ത്യയിലെ നിരക്കിന്റെ അഞ്ചിരട്ടിയിലധികം തുക നല്‍കേണ്ടി വരുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഒരേ സേവനത്തിന് പൗരന്‍ രാജ്യത്തിനകത്താണോ പുറത്താണോ എന്നതിന്റെ പേരില്‍ വലിയ വ്യത്യാസം പാടില്ലെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ പ്രവാസി സമൂഹത്തോട് കൂടുതല്‍ കരുതലോടെയും ജനക്ഷേമത്തോടെയും ആയിരിക്കണമെന്നും ഐ.സി.എഫ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top