റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-25 വര്‍ഷത്തെ ഭാരവാഹികളെയാണ് റിയാദ് ദൗറത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തത്.
സലിം വാലില്ലാപ്പുഴ (പ്രസിഡന്റ്), റസല്‍ മഠത്തിപറമ്പില്‍ (ജന. സെക്രട്ടറി), നിസാം കായംകുളം (ട്രഷറര്‍), ബഷീര്‍ സാപ്റ്റ്കൊ (കോര്‍ഡിനേറ്റര്‍), ഷരീഖ് തൈക്കണ്ടി (ജീവകാരുണ്യം), യാസിര്‍ അലി, നൗഷാദ് യാഖൂബ് ( വൈസ് പ്രസിഡന്റുമാര്‍) ശ്യാം വിളക്ക്പാറ (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
വിവിധ കണ്‍വീനര്‍മാരായി പ്രഡിന് അലക്സ് (ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍), റിയാസ് വണ്ടൂര്‍ (മീഡിയ), സിയാദ് വര്‍ക്കല (പി.ആര്.ഒ.) നാസര്‍ പൂവാര്‍, കെ.ജെ.റഷീദ് (ജീവകാരുണ്യം ജോ. കണ്‍വീനര്‍മാര്‍), സഫീര്‍ അലി (ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രവാസി മലയാളി ഫൗണ്ടേഷന് ദേശീയ കമ്മറ്റി അംഗങ്ങളായി റിയാദില്‍ നിന്നുളള പ്രതിനിധികളായി സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്, ജോണ്സന് മാര്‍ക്കോസ്, മുജീബ് കായംകുളം, ബിനു കെ.തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
ജലീല്‍ ആലപ്പുഴ, ഷാജഹാന് ചാവക്കാട്, റഫീഖ് വെട്ടിയാര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. 16 അംഗ നിര്‍വ്വാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരികളും സൗദി ദേശീയ കമ്മറ്റി അംഗങ്ങളും തെരഞ്ഞെടുപ്പിന്ന് നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





