റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ വിലക്കിഴിവിന്റെ മാമാങ്കത്തിന് തിരിതെളിഞ്ഞു. വര്‍ഷത്തില്‍ നാലു ദിവസം നടത്തുന്ന മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലാണ് ആരംഭിച്ചത്. ഒക്ടോബര്‍ 4 മുതല്‍ 7 വരെ സൗദിയിലെ 20 ശാഖകളിലും ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും. ഇതിനാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കിയതെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങള്‍ മെഗാ ഡെയ്‌സ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിയാദ് ബത്ഹ സിറ്റിഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ 4 മെഗാ ഡെയ്‌സ് പ്രമോഷന്‍ ഡോ. അന്‍വര്‍ ഖുര്‍ഷിദ് ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, എജിഎം ഷാഹിര്‍ സികെ, സീനിയര്‍ മാനേജര്‍ മുഹമ്മദ് മുഖ്താര്‍, ഡപ്യൂട്ടി മാനേജര്‍ നൗഷാദ് എകെ, സ്‌റ്റോര്‍ മാനേജര്‍ സക്കീര്‍ ഇ്രബാഹിം, റഹ്മത്തുല്ല, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.