Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

ഭരിക്കുന്നവര്‍ ചരിത്രം തിരുത്തുന്ന തിരക്കില്‍: പ്രവാസി സാംസ്‌കാരിക വേദി

റിയാദ്: ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കണമെന്ന് ‘പ്രവാസി സാംസ്‌കാരിക വേദി’. രാജ്യത്തിന്റെ പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കുമെതിരായ ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സ്വാതന്ത്ര്യദിന സമ്മേളനം ആഹ്വാനം ചെയ്തു. ബത്ഹ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തില്‍ ‘സ്വതന്ത്ര ഇന്ത്യ: 75 വര്‍ഷം പിന്നിടുമ്പോള്‍’ ചര്‍ച്ച പ്രവാസി പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

പൊലിമയാര്‍ന്ന ആഘോഷങ്ങള്‍ക്കും ബാഹ്യമായ ആചാരങ്ങള്‍ക്കും ഇടയില്‍ ഓരോ പൗരനും അവകാശപ്പെട്ട സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ സമ്പത്തും സമാധാനവും ബ്രിട്ടീഷുകാര്‍ക്ക് പകരം കോര്‍പറേറ്റുകള്‍ കവര്‍ന്നെടുക്കയാണെന്നു അദ്ദേഹം പറഞ്ഞു. സൗത്ത് മേഖല പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു.

‘സിദ്ദിഖ് കാപ്പന്‍ തൊട്ട് നിരവധി പേര്‍ പൗരാവകാശ ധ്വംസനത്തിനിരയാണ്. മാധ്യമങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും കറുത്ത ദിനങ്ങളാണെന്ന് ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. ചരിത്രത്തെ തിരുത്തുന്ന തിരക്കിലാണ് രാജ്യം ഭരിക്കുന്നവര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ ഒറ്റുകൊടുത്തവരും ഭരണഘടനയെയും ദേശീയ പതാകയെയും അംഗീകരിക്കാത്തവരും പ്രതിച്ഛായ നന്നാക്കാനുള്ള ബഹളമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രവാസി ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട് പറഞ്ഞു. പാര്‍ലമെന്റിനെ മ്യൂട്ട് ചെയ്ത് ഭരണഘടനയെ അപ്രസക്തമാക്കി ഛത്രാധിപതി ഭരണശൈലിയിലേക്ക് രാജ്യത്തെ മാറ്റിപ്പണിയാന്‍ ശ്രമങ്ങള്‍ നടക്കുന്നു. രാഷ്ട്ര ശില്‍പികള്‍ സ്വപ്നംകണ്ട സ്വാതന്ത്ര്യത്തിന്റെ കാവലാളാവാന്‍ ഓരോ പൗരന്‍മാര്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ മുന്‍ഗാമികള്‍ കാണിച്ച പോരാട്ടമാണ് നമ്മുടെ മാര്‍ഗം. അതിനായി തെരുവുകള്‍ കാത്തിരിക്കുകയാണെന്ന് അജ്മല്‍ ഹുസൈന്‍ പറഞ്ഞു.

ബാരിഷ് ചെമ്പകശ്ശേരി, വി.ജെ നസ്‌റുദ്ദീന്‍, പ്രവാസി സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ ശിഹാബ് കുണ്ടൂര്‍, സലീം മാഹി എന്നിവര്‍ പ്രസംഗിച്ചു. സൈനുദ്ദീന്‍ മാഹി ഗാനമാലപിച്ചു. മേഖലാ കമ്മറ്റി അംഗങ്ങളായ ഷമീര്‍ തലശ്ശേരി സ്വാഗതവും എന്‍.എന്‍ ദാവൂദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top