Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

മരുഭൂമിയില്‍ നിന്ന് മനസ്സിലേക്കുള്ള കനല്‍വഴികള്‍; പ്രിയദര്‍ശിനിയുടെ സര്‍ഗസംവാദം

റിയാദ്: പ്രവാസത്തിന്റെ തീക്ഷ്ണ വേദനകളും ഓര്‍മ്മകളുടെ കനലുകളും ചുരണ്ടിയെടുത്ത ‘കനല്‍ മനുഷ്യര്‍’ അടിസ്ഥാനമാക്കി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ റിയാദ് ചാപ്റ്റര്‍ സര്‍ഗസംവാദം. ‘എഴുത്തുകാരും പുസ്തകങ്ങളും’ പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്കിന്റെ രചനയാണ് ചര്‍ച്ച ചെയ്തത്.

പരിപാടി റിയാദ് മീഡിയ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും സൗദി അറേബ്യയിലെ അനുഭവങ്ങളും രചയിതാവ് നജിം കൊച്ചുകലുങ്ക് പങ്കുവെച്ചു. അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തക രചനയുടെ പശ്ചാത്തലവും വിവരിച്ചു.

വായനക്കാരും എഴുത്തുകാരനും നേരിട്ട് സംവദിച്ച വേദി പുസ്തകത്തിലെ പ്രമേയങ്ങളെ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്തു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി കോഓഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗണ്‍സില്‍ അംഗം നാദിര്‍ഷ റഹ്മാന്‍ സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഷിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, നാസര്‍ കാരന്തൂര്‍, റഫീഖ് പന്നിയങ്കര, നാസര്‍ കാരക്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, ജയന്‍ കൊടുങ്ങല്ലൂര്‍, നിഖില, ഖമര്‍ ഭാനു അബ്ദുസ്സലാം, മുഹമ്മദലി മണ്ണാര്‍ക്കാട്, സിദ്ധിഖ് കല്ലുപറമ്പന്‍, ജലീല്‍ ആലപ്പുഴ, സത്താര്‍ താമരത്ത്, സലിം പള്ളിയില്‍, സൈഫുന്നിസ സിദ്ധിഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പുസ്തകത്തിലെ പ്രധാന കഥാപാത്രമായ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ നിഖില സമീര്‍, രചയിതാവ് എന്നിവരടങ്ങിയ പാനലുമായി സദസിന്റെ മുഖാമുഖവും നടന്നു. ‘നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍, വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടൊരീ പാത താണ്ടുമ്പോള്‍’ എന്ന് തുടങ്ങുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗസല്‍ എന്ന കവിത ഹിബ അബ്ദുസ്സലാം അവതരിപ്പിച്ചു. സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍ ,ജോണ്‍സണ്‍ മാര്‍ക്കോസ് ,ജംഷാദ് തുവ്വൂര്‍, നാസര്‍ വലപ്പാട്, ഷറഫ് ചിറ്റന്‍,മുജീബ് സി ഡി, സന്തോഷ് ബാബു, സമീര്‍ മാളിയേക്കല്‍, ശറഫുദ്ധീന്‍ വാഴക്കാട്, എന്നിവര്‍ ചര്‍ച്ചാ വേദിയില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top