Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

വിദേശികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ്

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ കുറവു വന്നതായി കേന്ദ്ര ബാങ്കായ സാമ. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ തുടര്‍ച്ചയായി റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തിയതായും സാമ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജനുവരില്‍ 1252 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. ഈ വര്‍ഷം അത് 1052 കോടി റിയാലായി കുറഞ്ഞു. 2022 ജനുവരിയെ അപേക്ഷിച്ച് 16 ശതമാനം കുറവാണിതെന്ന് കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദേശികളുടെ റെമിറ്റന്‍സില്‍ തുടര്‍ച്ചയായി ഏഴ് മാസം കുറവ് രേഖപ്പെടുത്തുന്നത് ആദ്യമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 18.9 ശതമാനവും ഡിസംബറില്‍ 9 ശതമാനവും റെമിറ്റന്‍സില്‍ കുറവ് വന്നിരുന്നു.

2019ന് ശേഷം ആദ്യമായാണ് വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവ് രേഖ് രേഖപ്പെടുത്തുന്നത്. 2020ല്‍ 2.8 ശതമാനവും 2021ല്‍ 19.3 ശതമാനവും റെമിറ്റന്‍സില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top