Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ആകാശവാതില്‍ പുതുചിറകു വിരിച്ചു; റിയാദ് വിമാനത്താവളത്തില്‍ നവീകരിച്ച ടെര്‍മിനലുകള്‍

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ത്തിയായ ടെര്‍മിനല്‍-1, 2 എന്നിവയാണ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തത്. റിയാദ് അന്താരാഷ്ട്ര പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആഗോള സംഗമ കേന്ദ്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകത്തെ പ്രധാന വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ശില്പ സൗന്ദര്യം, രൂപകല്പന, സേവനങ്ങള്‍, സൗകര്യങ്ങള്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

വിപുലീകരണത്തോടെ രണ്ട് ടെര്‍മിനലുകളുടെയും ശേഷി വര്‍ഷം 1.4 കോടി യാത്രക്കാരായി ഉയര്‍ന്നു. നേരത്തെ ഇത് 60 ലക്ഷം ആയിരുന്നു. 130 ശതമാനം വര്‍ധനവാണിതെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റും മാതാരത് ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ അബ്ദുലസീസ് അല്‍ ദുഐലെജ് പറഞ്ഞു.

2024ല്‍ റിയാദിന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം 2.2 ശതമാനം സംഭാവന നല്‍കി. ഇത് ഏകദേശം 22.5 ബില്യണ്‍ സൗദി റിയാല്‍ വരും. കൂടാതെ 66,000 തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു. വിനോദ സഞ്ചാരം പ്രാത്സാഹിപ്പിക്കാനും വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനും പദ്ധതി സഹായിക്കും. വ്യോമ ബന്ധം ശക്തിപ്പെടുത്താനും വിമാനയാന മേഖല വികസിപ്പിക്കാനുമുള്ള സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് ടെര്‍മിനല്‍ വികസന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top