Sauditimesonline

nissam
മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ റിയാദില്‍ മരിച്ചു

‘റിഫ’ ഇഫ്താര്‍ വിരുന്ന്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ഇഫ്ത്താര്‍ സംഗമവും എക്‌സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി. മലാസിലെ ജുനൈസ് വില്ലയില്‍ റിഫയില്‍ രജിസ്റ്റര്‍ ചെയ്ത ടീം എക്‌സിക്യൂട്ടീവ് അംഗങ്ങളും, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളും, റിഫാ പ്രവര്‍ത്തക സമിതി അംഗങ്ങളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ഇഫ്താറിന് ബഷീര്‍ കാരന്തുര്‍, ഹസ്സന്‍ പുന്നയൂര്‍, ഫൈസല്‍ പാഴൂര്‍, മുസ്തഫ കവ്വായി, കുട്ടന്‍ ബാബു, നാസര്‍ മാവൂര്‍, മുസ്തഫ മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി. റിഫാ പ്രസിഡന്റ് ബഷീര്‍ ചേലമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടൂണമെന്റ് നടത്തിപ്പുമായുള്ള കാര്യങ്ങള്‍, ടെക്‌നിക്കല്‍ ചെയര്‍മാന്‍ ഷകീല്‍ തിരൂര്‍ക്കാടും, ട്രീഷറര്‍ കരീം മഞ്ചേരിയും വിശദീകരിച്ചു. റമദാന്‍ കഴിഞ്ഞു നടത്തുന്ന റിഫ എ ആന്റ് ബി ഡിവിഷന്‍ ലീഗിലേക്കുള്ള പ്രാഥമിക കമ്മറ്റി അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ജുനൈസ് വാഴക്കാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top