മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം

റിയാദ്: മുസ്ലിം സംഘടനകളുടെ കൂട്ടായ്മ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. രാജ്യവും ജനതയും സമുദായവും കടുത്ത ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് യോജിപ്പിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം സംഗമത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു.

ഇസ്ലാം കാലത്തെ അതിജീവിക്കുന്ന അജയ്യമായ ആദര്‍ശ സംഹിതയാണ്. എന്നാല്‍ സമുദായം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ വിഭാവനം ചെയ്യുന്ന ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാന്‍ ഉത്തര്‍ പ്രദേശിലേക്ക് നോക്കിയാല്‍ മതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ സമുദായത്തിന്റെ വീര ചരിത്രം ഒരു ശക്തിക്കും വെട്ടിമാറ്റാന്‍ കഴിയില്ല. -ആശംസകള്‍ നേര്‍ന്നവര്‍ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശാഫി ദാരിമി, അലവിക്കുട്ടി ഒളവട്ടൂര്‍ (സമസ്ത ഇസ്ലാമിക് സെന്റര്‍), യു.പി മുസ്തഫ, അഷറഫ് വേങ്ങാട്ട് (കെ.എം.സി.സി), അഡ്വ. അബ്ദുല്‍ ജലീല്‍ (സൗദി റിയാദ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍), താജുദ്ദീന്‍ ഓമശേരി, ഖലീല്‍ പാലോട് (തനിമ), ജാഫര്‍ പൊന്നാനി (ആര്‍.ഐ.സി.സി) റഷീദലി (സിജി), മുഹ്!യിദീന്‍ സഹീര്‍ (എംഇഎസ്) എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ റഹ്മത്ത് ഇലാഹി നദ്‌വി സ്വാഗതവും സൈതലവി ഫൈസി നന്ദിയുംപറഞ്ഞു

Leave a Reply