റിയാദ്: ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി റിയാദ് ഇനീഷ്യേറ്റീവ് എഗൈന്‍സ്റ്റ് സബ്‌സ്റ്റന്‍സ് അബ്യൂസ്(റിസ)യുടെ പതിനൊന്നാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിന്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിച്ചു. ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക എന്ന ലക്ഷ്യത്തോടെ യുഎന്‍ ഓഡിസി അംഗീകാരത്തോടെ അന്താരാഷ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ 2012 മുതല്‍ നടത്തിവരുന്ന കാമ്പയിന്‍ ശിശുദിനമായ നവംബര്‍ 14 വരെ ആറാഴ്ച നീണ്ടു നില്‍ക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, പ്രമുഖര്‍ ഉള്‍പ്പെട്ട സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ബ്രോഷറുകള്‍, ക്യാരി ബാഗുകള്‍ തുടങ്ങിയവയില്‍ ‘റിസ’ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കും.
മയക്കുമരുന്നുകള്‍, മദ്യപാനം, പുകവലി ഉള്‍പ്പെടെ മുഴുവന്‍ ലഹരി ഉപഭോഗവും വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നേരിട്ടും സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ‘റിസ’ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ഡോ. എ വി ഭരതന്‍, ഡോ. തമ്പി വേലപ്പന്‍, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ മീരാ റഹ്മാന്‍, പത്മിനി യു നായര്‍, കേരളാ സ്‌റ്റേറ്റ് കോഡിനേറ്റര്‍ കരുണാകരന്‍ പിള്ള, കേരളാ നോര്‍ത്ത് സോണല്‍ കോഡിനേറ്റര്‍ സലാം പി കെ, പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skfoundation.online എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. +966505798298 (ഡോ. അബ്ദുല്‍ അസീസ്, സൗദിഅറേബിയ), +919656234007 (നിസാര്‍ കല്ലറ, ഇന്ത്യ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






