റിയാദ്: സൗദി അറേബ്യയില്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 50 ശതമാനം വരെ ഉയര്‍ത്തി ഇന്‍ഷുറന്‍സ് കമ്പനികള്‍. ഇന്‍ഷുറന്‍സ് പോളിസിയുടെ കലാവധി കഴിയുന്ന വാഹനങ്ങള്‍ എഐ കാമറകള്‍ കണ്ടെത്തി പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ സംവിധാനം നിലവില്‍ വന്നതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി നിരക്ക് കുത്തനെ ഉയര്‍ത്തിയത്.
രാജ്യത്ത് വാഹനാപകട മരണ നിരക്ക് അടുത്തിടെ കുറഞ്ഞിരുന്നു. എങ്കിലും ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തുകയായിരുന്നു. വാഹനത്തിന്റെ മോഡല്‍, ഉടമ താമസിക്കുന്ന നഗരം എന്നിവ അനുസരിച്ച് 900 റിയാല്‍ മുതല്‍ 2.500 റിയാല്‍ വരെയാണ് തേഡ് പാര്‍ട്ടി ഇന്റന്‍സ് പോളിസി നിരക്ക്. ദേശീയ ദിനം പ്രമാണിച്ച് ചില കമ്പനികള്‍ 750 റിയാല്‍ വരെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു.
ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 2000 റിയാല്‍ മുതല്‍ 2450 റിയാല്‍ വരെയാണ്. 30 വയസില്‍ താഴെയുളള വാഹന ഉടമകളുടെ പോളിസി നിരക്കുകളാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉയര്‍ത്തിയതില്‍ കൂടുതല്‍. അതേസമയം, അപകട നിരക്ക് രാജ്യത്ത് കുറഞ്ഞ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിപ്പിച്ചത് നീതീകരിക്കാന്‍ കഴിയില്ലെന്ന് നിരവധി ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
