വാഹനാപകടം: സൗദി യൂടൂബറും മകളും മരിച്ചു

റിയാദ്: സൗദിയിലെ പ്രമുഖ യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയും മകളും വാഹനാപകടത്തില്‍ മരിച്ചു. മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തിലാണ് ഇവര്‍ മരിച്ചത്. ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. സാമൂഹിക മാധ്യമത്തില്‍ ധാരാളം ആരാധകരുളള ഇബ്രാഹിമിന്റെ മരണവാര്‍ത്ത അറബ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്ന് തെന്നി മാറി മറിഞ്ഞാണ് മരണത്തിന് ഇടയാക്കിയ അപകടം.

അല്‍ സുഹൈമി കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് മികച്ച കണ്ടന്റുകളുമായി അറബ് ലോകം കീഴടക്കിയത്. സാമൂഹിക, സാംസ്‌കാരിക രംഗത്ത് തന്റേതായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്ന സുഹൈമിയുടെ വീഡിയോകള്‍ക്ക് ആരാധകര്‍ കാത്തിരിക്കുമായിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു സുഹൈമിയുടെ വിവാഹം.

Leave a Reply