റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികള്‍ക്കു ഏര്‍പ്പെടുത്തിയ 2022-23 വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം എറണാകുളം ജില്ലയില്‍ വിതരണം ചെയ്തു.
സിപിഐ എം കളമശ്ശേരി ഏരിയാ കമ്മറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കോഡിനേറ്റര്‍ ഷെമീര്‍ ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റിയംഗവും മുന്‍ എംഎല്‍എ യുമായ എ എം യുസുഫ് ഉദ്ഘാടനം ചെയ്തു.. കേളി സൈബര്‍ വിഭാഗം മുന്‍ കണ്‍വീനര്‍ മഹേഷ് കോടിയത്ത് പുരസ്‌കാര ജേതാകളെ പരിചയപ്പെടുത്തി. ജില്ലയില്‍ നിന്ന് 7 വിദ്യാത്ഥികളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. ചടങ്ങില്‍ പ്രവാസി സംഘം കളമശേശരി മണ്ഡലം പ്രസിഡന്റ് അശോകന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അമല്‍ ജോസ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി അംഗം നൗഷാദ് ടി ബി നന്ദി പറഞ്ഞു.
പത്താം ക്ലാസ്സിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ കേളി അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് ‘കേളി എജ്യൂക്കേഷണല്‍ ഇന്‍സ്പരേഷന്‍ അവാര്‍ഡ്-കിയ’. മൊമെന്റോയും ക്യാഷ് പൈസും അടങ്ങുന്നതാണ് പുരസ്‌കാരം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.