ഓണം ആഘോഷിച്ച് ഹായില്‍ വൈസ്‌മെന്‍ ക്ലബ്

അഫ്സൽ കായംകുളം

ഹായില്‍: വൈസ്‌മെന്‍ ഇന്‍ന്റര്‍നാഷണല്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഓണവും സൗദി ദേശിയ ദിനവും ആഘോഷിച്ചു. പുക്കളവും, കുട്ടികളുടെ കലാ, കായിക, വിനോദ മല്‍സരങ്ങള്‍ എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. തൊണ്ണുറ്റി മുന്നാമത് ദേശീയദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ വൈസ്‌മെന്‍ ഹായില്‍ ക്ലബ്ബ് പ്രസിഡന്റ്‌റ് റോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രഫ. മനോജ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

93ന്റെ നിറവില്‍ നില്‍ക്കുപ്പോള്‍ ലോകത്തിന്റെ നെറുകയിലേക്ക് രാജ്യം പിന്നിട്ട വഴികള്‍ ഓര്‍മ്മപ്പെടുത്തിയാണ് ദേശിയ ദിനമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ബൈജു ജോണ്‍, ട്രഷറര്‍ ഷാജി ജോര്‍ജ്, കണ്ണന്‍, റോബിന്‍ മാത്യു, ആന്‍ന്റണി കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരവും സമ്മാനിച്ചു. പുതിയ അംഗങ്ങള്‍ക്ക് ക്ലബ്ബില്‍ അംഗത്വം നല്‍കി. ആശാ ഷാജി നന്ദി പറഞ്ഞു.

Leave a Reply