Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

സമുദായത്തിന് ദിശാബോധം നല്‍കിയ മഹാനാണ് സിച്ച് മുഹമ്മദ് കോയ

റിയാദ്: കാലങ്ങളെ അതിജയിച്ച നേതാവാണ് സി എച്ച് മുഹമ്മദ് കോയ എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന വിദ്യാഭ്യാസം അന്യം നിന്നിരുന്ന സമുദായത്തിന് ദിശാബോധം നല്‍കാന്‍ നേതൃത്വം നല്‍കി. ക്രിയാത്മകമായ ഇടപെടലുകള്‍ വഴി സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന സിഎച്ചിന്റെ ആശയങ്ങളും കര്‍മ്മ നൈരന്തര്യവുമാണ് ഇന്ന് കൈവരിച്ച വിദ്യാഭ്യാസ പുരോഗതി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയും അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് സമുദായം എന്നും കടപ്പെട്ടിരിക്കും. വേര്‍പാടിന്റെ നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും സി എച്ചിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മാറ്റ് കൂടി വരുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ജീവിത ചൈതന്യമാണ് അതില്‍ നിന്നു വ്യക്തമാകുന്നത്. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്ത് സിഎച്ചിനോളം മികവ് പുലര്‍ത്തിയ ഭരണതന്ത്രജ്ഞന്‍ വേറെയില്ലെന്നും ഇസ്മായില്‍ ചൂണ്ടിക്കാട്ടി.

ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ വി കെ അബ്ദുഖാദര്‍ മൗലവിയെ കുറിച്ച് വി കെ മുഹമ്മദും പി വി മുഹമ്മദ് അരീക്കോടിനെ സത്താര്‍ താമരത്തും പിപിഎ കരീമിനെ ഷറഫു വയനാടും അനുസ്മരിച്ചു. യു പി മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. കെ ടി അബൂബക്കര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ ഫറോക്ക് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top