റിയാദ്: ഇന്ത്യന്‍ വിനോദ സഞ്ചാര സഹമന്ത്രി ശ്രീപദ് യസോ നായിക് റിയാദില്‍ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ‘ടൂറിസവും ഹരിത നിക്ഷേപവും’ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. ഇന്ത്യാ-സൗദി സൗഹൃദം ഊഷ്മളമാണെന്ന് മന്ത്രി പറഞ്ഞു. ഇത് നിലനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മേത്തന്‍ ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു. സൗദിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി മന്ത്രി സംവദിച്ചു. സൗദിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സൗദിയിലെ ടൂര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.