
റിയാദ്: കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ഇഫ്ത്താര്‍ സംഗമം മാര്‍ച്ച് 6ന് നടക്കും. സുലൈ അല്‍ ബലദി ഓഡിറ്റോറിയത്തിലാണ് സംഗമമെന്ന് സംഘാടകര്‍ അറിയിച്ചു. കെഎംസിസി പ്രവര്‍ത്തകര്‍ക്കു പുറമെ സ്ത്രീകളും കുട്ടികളും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കും.

റിയാദിലെ സാമൂഹിക, സാംസ്‌കരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും. ആത്മീയ ചൈതന്യം പങ്കുവയ്ക്കുന്ന വൈജ്ഞാനിക ക്ലാസ്, പ്രവാസികളുടെ റമദാന്‍ അനുഭവങ്ങള്‍ അവതരിപ്പിക്കാനുളള അവസരo എന്നിവ ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






