റിയാദ്: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത അറിയാനും അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും അവസരം. ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ ആണ് അവസരം ഒരുക്കുന്നത്. സെപ്റ്റംബര്‍ 13 ന് വൈകീട്ട് 4.00 മുതല്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് എക്‌സ്‌പോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ് മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗദ്ര്‍ നയിക്കുന്ന ക്ലാസുകളാണ് എക്‌സ്‌പോയുടെ പ്രത്യേകതയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മോട്ടിവേഷണല്‍ സ്പീക്കറും സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും മംഗലാപുരം സഹയാദ്രി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. ആനന്ത് പ്രഭു ‘തൊഴില്‍ വിപണിയിലെ ആവശ്യകത’ എന്ന വിഷയം അവതരിപ്പിക്കും. ‘വിദ്യാര്‍ഥിളിലെ സംരംഭകത്വം എങ്ങനെ വളര്‍ത്തിയെടുക്കാം’ എന്ന വിഷയത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും വിവിജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് കമ്പനി സ്ഥാപകനും സിഇഒയുമായ ന്യുയാം മുഹമ്മദ് ഷക്കീല്‍ സംസാരിക്കും. ‘കുട്ടികളില്‍ മികച്ച ആശയവിനിമയ ശേഷി’ എന്ന വിഷയത്തില്‍ ഇന്റര്‍ടെക് ജിസിസി സെയില്‍സ് മാനേജറും ടോസ്റ്റ് മാസ്റ്റര്‍ ചാമ്പ്യനുമായ സയ്ദ് ഫൈസല്‍ സംസാരിക്കും.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗ്ദര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷന്‍ ആണ് എക്‌സപോയുടെ മുഖ്യ ആകര്‍ഷണം.പാനല്‍ ഡിസ്‌കഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയം ചോദിക്കാന്‍ അവസരം ലഭിക്കും. എക്‌സ്‌പോയുടെ ഭാഗമായി റിയാദിലെ ഓരോ ഇന്ത്യന്‍ സ്‌കൂളിലെയും ഏറ്റവും കൂടുതല്‍ സര്‍വീസുള്ള രണ്ട് അധ്യാപകരെയും കഴിഞ്ഞ അധ്യയന വര്‍ഷം ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കും. ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ പ്രീമിയര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ അഡ്മിഷന്‍ നേടുന്നതിന് ഉയര്‍ന്ന നിലവാരത്തിലുള്ള കോച്ചിങ് ആവശ്യമാണ്. ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടാര്‍ഗറ്റ് ഗ്രൂപ്. കഴിഞ്ഞ മെയ് മാസം ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സ്‌കോളര്‍ഷിപ് പരീക്ഷയിലെ വിജയികളെയും അനുമോദിക്കും.
റിയാദ് എഡ്യൂ എക്‌സ്‌പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രെജിസ്‌ട്രേഷന് വേണ്ടി www.targetglobalacademy.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആദ്യം രജിസ്റ്റര്‍ ചെയുന്ന 500 പേര്‍ക്കാണ് പ്രവേശനം. ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എം സി, മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് അസ്‌ലം, ഫോക്കസ് ഇന്റര്‍നാഷണല്‍ ഭാരവാഹികളായ ഫൈറൂസ് വടകര, റഹൂഫ് പയനാട്ട്, അബ്ദു റഹ്മാന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.