
റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ രാജ്യത്തെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു അവസരം നല്‍കുമെന്ന് വാണിജ്യ മന്ത്രാലയം. സെപ്തംബര്‍ 16 മുതല്‍ 30 വരെ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിക്കാം. ഇതിനുള്ള ഡിസ്‌കൗണ്ട് ലൈസന്‍സിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.

സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം നിശ്ചയിച്ചിട്ടുള്ള പരമാവധി ഡിസ്‌കൗണ്ട് ദിവസങ്ങള്‍ കൂടാതെയാണ് ദേശീയദിനം പ്രമാണിച്ച് അധിക ഡിസ്‌കൗണ്ട് ദിനങ്ങള്‍ അനുവദിക്കുന്നത്. ദേശീയ ദിന വില്‍പ്പന സീസണ്‍ ഈ മാസം 16 മുതല്‍ 30 വരെ തുടരുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കും ഡിസ്‌കൗണ്ട് ലൈസന്‍സുകള്‍ എളുപ്പത്തില്‍ നേടാനാവും. അത് പ്രിന്റ് ചെയ്ത് ഉപഭോക്താക്കള്‍ കാണുംവിധം കടകളില്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങളിലും ഇസ്‌റ്റോറുകളിലും വിലക്കിഴിവുകള്‍ക്കായി ഒമ്പത് നിബന്ധനകള്‍ വാണിജ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌കൗണ്ട് ലൈസന്‍സ് നേടുക, അത് വ്യക്തമായി പ്രദര്‍ശിപ്പിക്കുക, വിലക്കിഴിവ് നല്‍കുന്ന ഉല്‍പ്പന്നങ്ങളില്‍ price ടാഗ് ഘടിപ്പിക്കുക,

വിലക്കിഴിവിന് മുമ്പും ശേഷവും വിലകള്‍ മാറ്റി എഴുതുക, വിലക്കിഴിവിെന്റ സാധുത ഉപഭോക്താവിന് ലൈസന്‍സിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് മനസിലാക്കാന്‍ സൗകര്യമൊരുക്കുക, വിലക്കിഴിവ് ഏര്‍പ്പെടുത്തുേമ്പാള്‍ തന്നെ യഥാര്‍ഥ വിലകളില്‍ കൃത്രിമം കാണിക്കരുത്, കിഴിവ് നിരക്കുകള്‍ ഉപഭോക്താവിന് വ്യക്തമായി കാണുംവിധം പ്രദര്‍ശിപ്പിക്കണം, ഓഫര്‍ കാലയളവിലെ എക്‌സ്‌ചേഞ്ച്, റിട്ടേണ്‍ പോളിസി ഉപഭോക്താവിനോട് വെളിപ്പെടുത്തണം, ഉല്‍പ്പന്നങ്ങള്‍ക്കുള്ള വാറന്റി നിയമം പാലിക്കണം, ഇകൊമേഴ്‌സിലെ പരസ്യ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനൊപ്പം ഉല്‍പ്പന്നം തെരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിന് ലഭ്യമാക്കണം എന്നിവയാണ് നിബന്ധനകള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.