Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

‘ചുണ്ടന്‍’ തുഴഞ്ഞ് ഹണീബീസ്; പ്രവാസലോകത്തും ഓണാരവം

റിയാദ്: മരുഭൂമിയില്‍ ചുണ്ടന്‍ വളളം തുഴഞ്ഞ് റിയാദ് ഹണിബീസ് കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം. സെറ്റ്‌സാരിയുടുത്ത് തട്ടമിട്ട കുടുംബിനികള്‍ തലേക്കെട്ടും അണിഞ്ഞ്് വഞ്ചിപ്പാട്ടിന്റെ താളത്തില്‍ തുഴയെറിയാന്‍ ചുണ്ടന്‍ വളളത്തില്‍ കയറിയതോടെ ചെണ്ടമേളവും ഹര്‍ഷാരവും മുഴങ്ങി. താളംപിടിച്ചെത്തിയ മാവേലിയുടെ സാന്നിധ്യത്തില്‍ യുവാക്കളും ചുണ്ടന്‍വളളം തുഴഞ്ഞത് വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്.

മാവേലിയെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നടത്തിയ ഘോഷയാത്രയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായത്. അത്തപ്പൂക്കളം, തിരുവാതിര, വടംവലി, ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മാറ്റ്കൂട്ടി. 600 പേര്‍ക്ക് സദ്യയും ഒരുക്കി. നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റാണ് വിഭവസമൃദമായ ഓണസദ്യ ഒരുക്കിയത്.

മാവേലിയായി എത്തിയ ജോസ് ആന്റോയെ വല്ലി ജോസിന്റെ നേതൃത്വത്തില്‍ വേദിയിലേക്ക് ആനയിച്ചു. പ്രദീപ്, റിസ്‌വാന്‍, അശോക്, സുനീര്‍, സുദീപ്, ജെംഷീര്‍ എന്നിവര്‍ താളപ്പെരുക്കം തീര്‍ത്തു. വള്ളം കളിക്ക് കബീര്‍ പട്ടാമ്പി, ഷംനാസ് അയ്യൂബ, ഫൈസല്‍ പാലക്കാട് നേതൃത്വം നല്‍കി. കായികഇനങ്ങള്‍ക്ക് സുധീപ്, ബാബു പട്ടാമ്പി, റിസ്‌വാന്‍, ബില്‍റു, മന്‍സൂര്‍, ഷെഫീക് കൂടൂരാന്‍, ഫസീര്‍, ജംഹര്‍ എന്നിവര്‍ നിയന്ത്രിച്ചു. സാജിത കബീര്‍, ഷെമിജലീല്‍, സബ്രിന്‍ ഷംനാസ്, ശാരിക, റോഷ്‌നി മൂപ്പന്‍, ഹമാനീ, ഹൈഫ കബീര്‍, ലീന ജാനിസ്, സന്ധ്യ പുഷ്പരാജ്, ഹര്‍ഷീന, സറീന ഫസിര്‍ എന്നിവര്‍ സംഗീത വിരുന്നും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.

ഷെബി മന്‍സൂര്‍ അവതാരകയായിരുന്നു. അഞ്ചു അനിയന്‍, അഞ്ചു ആനന്ദ്, ഹമാനി മുജീബ്, ശാരിക സുദീപ്, മാലിനി, ലെനലോറന്‍സ്, ജലീല്‍ കൊച്ചിന്‍, ഷൈജു കൊട്ടുങ്ങല്‍, നൗഫല്‍, ജാനിസ്, ഷംനാസ്, ഷാന്‍, നൈല ജാനിഷ്, ഷബീര്‍, സത്താര്‍ മാവൂര്‍, മാലിനി, ലെന ലോറന്‍സ്, ഹാഫിസ് ജലീല്‍ എന്നിവര്‍ വിവിധ വിനോദ കലാ പരിപാടികള്‍ മവതരിപ്പിച്ചു. പുഷ്പരാജ്, ശിഹാബ് കൊട്ടുകാട്, ഇബ്രാഹീം സുബുഹാന്‍, സുജിത്തലി മൂപ്പന്‍, ശ്യാം ലാല്‍, നവാസ് സലീം, ഷെഫീഖ്,രാമേട്ടന്‍, റാഫി കൊയിലാണ്ടി, റഹ്മാന്‍ മുനമ്പത്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top