റിയാദ്: യുണൈറ്റഡ് എഫ് സി ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16, 23, 30 തീയതികളില്‍ അല്‍ ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ഗ്രൗണ്ടിലാണ് മത്സരം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാരി ആപ്ലികേഷന്‍ മുഖ്യ പ്രയോജകരായ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും നടന്നു.
ടീമുകള്‍ക്കുള്ള ജഴ്‌സി ടൂര്‍ണമെന്റ് കമ്മറ്റി വിതരണം ചെയ്യും. ആദ്യ ദിവസം 4 മത്സരങ്ങളും രണ്ടാം ദിവസം സെമി ഫൈനലും അരങ്ങേറും. മൂന്നാം ദിവസമാണ് ഫൈനല്‍ മത്സരം. ഫൈനലിന് മുന്നോടിയായി സാരി ഇലവനും യുണൈറ്റഡ് എഫ് സി റിയാദും പ്രത്യേക മത്സരവും നടക്കും. വിജയികള്‍ക്ക് 7,001 റിയാലും ട്രോഫിയും റണ്ണേഴ്‌സിന് 3,001 റിയാലും ട്രോഫിയും സമ്മാനിക്കും.
ഫോക്കസ് ലൈന്‍ ഷിപ്പിംഗ് റോയല്‍ ഫോക്കസ് ലൈന്‍, കിംസ് ജരീര്‍ മെഡിക്കല്‍സ് യൂത്ത് ഇന്ത്യ ഇലവന്‍, ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് അസീസിയ്യ സോക്കര്‍, റെയിന്‍ബോ സുലൈ എഫ് സി, ഐബി ടെക് ലാന്റേണ്‍ എഫ് സി, ഈത്താര്‍ ഹോളിഡേയ്‌സ് റിയല്‍ കേരള ഞആഎഇ, മുത്താജിര്‍ റോയല്‍ ബ്രദേഴ്‌സ് കാളികാവ്, ബറകാത്ത് ഡെയിറ്റ്‌സ് ഐ എഫ് എഫ് സി എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സാരി മൊബൈല്‍ ആപ്ലിക്കേഷന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അബ്ദുല്ല അബാ ഹുസൈന്‍, ഹെഡ് ഓഫ് ഗ്രോത് അസദ് അലി ഷാഹ്, ഗ്രോത് പെര്‍ഫോമന്‍സ് മാനേജര്‍ ശഫീഖ് വാളക്കുണ്ടില്‍, ക്ലബ് ഭാരവാഹികളായ അബ്ദുറഹ്മാന്‍ കരുവാരക്കുണ്ട്, ഫൈസല്‍ പാഴൂര്‍ എന്നിവര്‍ പങ്കെടുത്തു.
മുഖ്യ രക്ഷാധികാരി അലി കൊളത്തിക്കല്‍, ചെയര്‍മാന്‍ ബാബു മഞ്ചേരി, വൈസ് ചെയര്‍മാന്‍ കുട്ടിവല്ലപ്പുഴ, ട്രഷറര്‍ നൗഷാദ് കോട്ടക്കല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ശൗലിക്, റഫ് സാന്‍, മന്‍സൂര്‍ തിരൂര്‍, ശബീര്‍, ശരത്, ചെറിയാപ്പു, മുഷ്താഖ്, സലിം ഒറ്റപ്പാലം, ആദില്‍, അസ്ഹര്‍ എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.