റിയാദ്: സൗദിയില്‍ ഓണം ആഘോഷിച്ച് പ്രവാസി മലയാളികള്‍. അതിജീവനത്തിന്റെ കഥ പറയുന്ന സൗദിയിലെ പ്രഥമ മലയാളം കൊമേഷ്യല്‍ സിനിമ ‘നജ’യുടെ ഷൂട്ടിംഗ് സൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചു. ഓണ സദ്യയോടെ ആരംഭിച്ച പരിപാടി അര്‍ധ രാത്രിയോടെയാണ് അവസാനിച്ചത്. പൂക്കളവും ഓണപ്പാട്ടും ആര്‍പ്പുവിളികളും നിറഞ്ഞ ആഘോഷ പരിപാടികളില്‍ വിവിധ വിനോദ പരിപാടികളും അരങ്ങേറി.
വിഷന്‍ 2030 പദ്ധതി പ്രകാരം സൗദി അറേബ്യ വലിയ പരിഷ്‌കരണമാണ് നടപ്പിലാക്കുന്നത്. സിനിമയും തിയേറ്ററുകളും ഇല്ലാതിരുന്ന രാജ്യത്ത് വിനോദ മേഖലയിലെ മാറ്റം അതിശയിപ്പിക്കുന്നതാണെന്ന് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഷംനാദ് കരുനാഗപ്പളളി പറഞ്ഞു.
ആഘോഷപരിപാടികള്‍ക്ക് നിസാര്‍ പള്ളിക്കശ്ശേരില്‍, റഹ്മാന്‍ മുനമ്പത്ത്, ഷിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, രാജേഷ് ഗോപാല്‍, ജയിഷ് ജുനൈദ്, അന്‍ഷാദ്, ഷെഫീഖ്, മന്‍സൂര്‍0, സന്തോഷ് ലക്ഷ്മണ്‍ എന്നിവര്‍ നേത്യത്വംനല്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.