Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തി ‘റിയ’ വിന്റര്‍ ഫെസ്റ്റ്

റിയാദ്: സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തി റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ‘വിന്റര്‍ ഫെസ്റ്റ്’ കുടുംബ സംഗമം അരങ്ങേറി. പൊങ്കല്‍, ക്രിസ്മസ്, ന്യൂ ഇയര്‍ സൗഹൃദം മര്‍വ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയത്. തമിഴ് ആഘോഷം പൊങ്കല്‍ പ്രമേയമാക്കി വിവിധ പരിപാടികളും മത്സരങ്ങളും അരങ്ങേറി.

റിയ സെക്രട്ടറി അരുണ്‍ കുമരന്‍, ജോയിന്റ് സെക്രട്ടറി പീറ്റര്‍, കലാ സാംസ്‌കാരിക വിഭാഗം ജോയിന്റ് കണ്‍വീനര്‍ സന്ദീപ്, അരുള്‍, വിവേക്, ജുബിന്‍, പൊന്മുരുഗന്‍, ഹബീബ്, സിനില്‍, ബിജു എന്നിവര്‍ നേത്രത്വം നല്‍കി. മുതിര്‍ന്ന അംഗങ്ങളായ അബ്ദുള്‍ സലാം, ബിനു ധര്‍മരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിത്രരചനാ മത്സരത്തില്‍ അവന്തിക, ചെറയ്യാല്‍, പ്രണിത മുത്തുകണ്ണന്‍, കെവിന്‍ എന്നിവര്‍ വിജയികളായി. സമൃദ്ധമായ പൊങ്കല്‍ സദ്യയും സാംസ്‌കാരിക വിരുന്നും ഒരുക്കി. കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി. ബിജു ജോസഫിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ ഗാനം ആലപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top