
റിയാദ്: പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ ചെലേമ്പ്ര അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി നബീല്‍ പാഴൂര്‍ (പ്രസിഡന്റ്), നസീബ് പുത്തന്‍ പീടിക (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഫൈസല്‍ (ട്രഷറര്‍), ഷക്കീല്‍ തിരൂര്‍ക്കാട് (ടെക്‌നിക്കല്‍ ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു.

അഡ്‌വൈസറി ബോര്‍ഡ് അംഗം അബ്ദുല്ല വല്ലാഞ്ചിറ വരണാധികാരിയായിരുന്നു. ജനറല്‍ സെക്രട്ടറി സൈഫു കരുളായി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍ കരീം പയ്യനാട് ഫൈനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷക്കീല്‍ തിരൂര്‍ക്കാട് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






