
റിയാദ്: ഇരുപത്തിനാലാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം ശ്രദ്ധേയമായി. സമാപന സമ്മേളനം കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവി ഡോ. അലി ബിന്‍ നാസര്‍ അല്‍ ശലആന്‍ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെയും ചിദ്രതയുടെയും ഭിന്നിപ്പിന്റെയും പ്രചരണങ്ങള്‍ നടക്കുന്ന കാലത്ത് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ സ്‌നേഹ സന്ദേശങ്ങള്‍ ദൗത്യമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആല്‍യാബിസ്, കെ.എന്‍. എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. അഡ്വ. മായിന്‍കുട്ടി മേത്തര്‍, എം. എം അക്ബര്‍, അഹമദ് അനസ് മൗലവി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
2022ലെ ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കള്‍ക്ക് രണ്ടര ലക്ഷം രൂപ ക്യാഷ് ആവാര്‍ഡ് സമ്മാനിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാല്പതാം വാര്‍ഷികാഘോഷ പ്രഖ്യാപനവും ഇസ്ലാഹി സെന്റര്‍ വെബ്‌സൈറ്റ് (riyadhislahicenter.com) റീ ലോഞ്ചിംഗും നടന്നു. വെബ്‌സൈറ്റ് വിശദാംശങ്ങള്‍ ഫൈസല്‍ കുനിയില്‍ പരിചയപ്പെടുത്തി.

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി വിശിഷ്ടാഥിതികള്‍ക്ക് ലേണ്‍ ദി ഖുര്‍ആന്‍ പ്രോജക്ട് പരിചയപ്പെടുത്തി. ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും, ജോയിന്‍ സെക്രട്ടറി സാജിദ് കൊച്ചി നന്ദിയും പറഞ്ഞു. ഹാഫിള് അബ്ദുസ്സമീഹ് ഖിറാഅത്ത് നടത്തി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






