സെന്‍ കുടുംബ കൂട്ടായ്മ യാത്രയയപ്പ്

റിയാദ്: പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറ സാന്നിധ്യമായ സന്തോഷ് ലക്ഷ്മണന്റെ കുടുംബം നാട്ടിലേക്ക് മടങ്ങുന്നു. സന്തോഷിന്റെ പത്‌നി സോണിയ, മക്കളായ സായാ, സിയാന്‍ എന്നിവരാണ് മടങ്ങുന്നത്. ഇവര്‍ക്ക് സെന്‍ കുടുംബ കൂട്ടായ്മ യാത്രയയപ്പ് നല്‍കി.

സെക്രട്ടറി ചിയറസ് ലാല്‍, പ്രസിഡന്റ് ഷാജി, ട്രഷറര്‍ അനൂപ് ഗോപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്‍ കുടുംബ കൂട്ടായ്മക്ക് വേണ്ടി മുന്‍ സെക്രട്ടറി അനൂപ് ഉപഹാരം സമ്മാനിച്ചു.

Leave a Reply