റിയാദ്: നടന വൈഭവത്തിന്റെ താള വിസ്മയം ഒരുക്കി വൈദേഹി നൃത്ത വിദ്യാലയം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. കുരുന്നുകളും കൗമാരക്കാരും അണിനിരന്ന വൈവിധ്യമാര്‍ന്ന നൃത്തനൃത്ത്യങ്ങള്‍ കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
നവ്‌റസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാം പ്രസാദിന്റെ പത്‌നി വിജയലക്ഷ്മി, അല്‍ യാസ്മിന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സംഗീത അനൂപ് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രൊഫ. നദിയ ആതിഫ, അല്‍ ഫയസ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും സൗദി പൗര പ്രമുഖനുമായ മുഹമ്മദ് അല്‍ ഫയസ്, അല്‍ ആലിയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷാനു തോമസ്, സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, അമിനുദ്ദീന്‍, വിനോദ് പിളള, റെന്‍സില്‍ റെയ്മണ്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ക്ലാസിക്കല്‍, സിനിമാറ്റിക് വിഭാഗങ്ങളിലുളള നൃത്തനൃത്ത്യങ്ങളാണ് അരങ്ങേറിയത്. കൊറിയോഗ്രാഫറും നൃത്ത അധ്യാപികയുമായ രശ്മി വിനോദിന്റെ നേതൃത്വത്തില്‍ നൃത്തം അഭ്യസിച്ചവരുടെ അരങ്ങേറ്റവും നടന്നു. 150തിലധികം കലാപ്രതിഭകള്‍ പരിപാടികള്‍ അവതരിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.