Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

സൗദിയില്‍ തൊഴില്‍ തേടുന്നവര്‍ യോഗ്യതാ ടെസ്റ്റ് പാസകണം

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തേടുന്നവര്‍ യോഗ്യതാ ടെസ്റ്റ് പാസവണം എന്ന വ്യവസ്ഥ 2023 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ് രാജ്യങ്ങളില്‍ നിന്നുളള വിദഗ്ദ തൊഴിലാളികള്‍ക്കാണ് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയത്.

വിവിധ തരം വെല്‍ഡിംഗ് ജോലി ചെയ്യുന്ന വിദഗ്ദര്‍, ഓട്ടോ ഇലക്ട്രിഷ്യന്‍, ബില്‍ഡിംഗ് ഇലക്ട്രിഷ്യന്‍, പ്‌ളംബര്‍, എച്‌വിഎസി മെക്കാനിക്, എഞ്ചിന്‍ മെക്കാനിക്, ടയര്‍ ഫിക്‌സിംഗ്, കാര്‍ ബോഡി റിപ്പയര്‍ തുടങ്ങി 19 പ്രൊഫഷനുകള്‍ക്കാണ് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയത്. ഇന്ത്യയില്‍ ദല്‍ഹിയിലും മുംബയിലും മാത്രമാണ് യോഗ്യത പരിശോധിക്കുന്ന അംഗീകൃത കേന്ദ്രങ്ങളുളളത്.

ദല്‍ഹി ഒഖ്‌ല റോഡ് ജാമിഅ നഗര്‍ സുഖദേവ് മെട്രോ സ്‌റ്റേഷന് സമീപം ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഭാരത് നഗറില്‍ ഡിഡിഎ പാര്‍ക്കിന് എതിര്‍വശം ഫ്രണ്ട്‌സ് കോളനിക്ക് സമീപം അറബ്‌ടെക് ബിഎസ്എല്‍ ട്രെയ്‌നിംഗ് ആന്റ് ടെസ്റ്റിംഗ് സെന്റര്‍ എന്നിവയാണ് ദല്‍ഹിയിലെ കേന്ദ്രങ്ങള്‍.
വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ പാസാകണം. ഇതിന്റെ രേഖ ഉള്‍പ്പെടെ വേണം ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങളില്‍ വിസ സ്റ്റാമ്പിംഗിന് അപേക്ഷ സമര്‍പ്പിക്കാന്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top